April 22, 2025, 9:56 am

പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി ആരാധകര്‍.പാക് നടി സന ജാവേദാണ് താരത്തിന്റെ പങ്കാളി. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ പങ്കാളിയായിരുന്നു മാലിക്. താൻ വിവാഹിതനായ കാര്യം സമൂഹമാധ്യമങ്ങളിലൂടെ മാലിക് തന്നെയാണ് അറിയിച്ചത്.

2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്.ദിവസങ്ങൾക്ക് മുമ്പ് സാനിയയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി വിവാഹമോചനത്തിലേക്ക് താരങ്ങൾ പോകുന്നുവെന്നതിന്റെ സൂചന നൽകിയിരുന്നു.’വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങൾക്ക് ഇഷ്മുള്ളത് തിരഞ്ഞെടുക്കുക, ആശയവിനിമയം ബുദ്ധിമുട്ടാണ്, അത് നടത്താതിരിക്കാൻ കഴിയില്ല, ജീവിതം എളുപ്പമല്ല, അത് കഠിനമാണ്. നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം’ -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറിയിൽ പറയുന്നത്.