April 21, 2025, 12:41 pm

വടകരയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് വടകരയിൽ ലഹരിക്ക് അടിമകളായ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. അങ്ങാടി സ്വദേശി ഹിജാസാണ് മുക്രി പ്രദേശത്ത് കുത്തേറ്റ് മരിച്ചത്.

തമിഴ്നാട് സ്വദേശിയായ അജി എന്നയാളാണ് ഹിജാസിനെ കുത്തിക്കൊന്നത്. കുപ്പി പൊട്ടിച്ച അജി ഹിജാസിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഹിജാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി അജിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.