അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ ഓൺലൈനായി മധുര പലഹാരങ്ങൾ വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം

ശ്രീരാമമന്ദിർ അയോധ്യ പ്രസാദ് എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുകയും നിർമ്മാതാക്കളുടെ വിവരങ്ങൾ മറച്ചുവെക്കുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് ആമസോണിനെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) വെള്ളിയാഴ്ച നോട്ടീസ് അയച്ചു.പ്രാണ പ്രതിഷ്ഠ പോലും കഴിയാത്ത ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലാഹാരങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നവെന്ന് ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) നൽകിയ പരാതിയിലാണ് നടപടി
നിരവധി പേരാണ് മധുരപലഹാരം ആമസോണിൽ നിന്ന് വാങ്ങിയത്. എന്നാൽ, ഔദ്യോഗികമായി ക്ഷേത്രം ട്രസ്റ്റി ഇത്തരത്തിൽ പ്രസാദം വിൽക്കുന്നില്ല. ക്ഷേത്രത്തിന്റെ പേരിൽ തെറ്റായ അവകാശവാദമുന്നയിച്ച് ഉൽപ്പനം വിൽക്കുകയാണെന്നാണ് പരാതി. തുടർന്നാണ് പരിശോധിച്ച് നോട്ടീസ് അയച്ചത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാണെന്നും ഇത്തരലുള്ള വിൽപന അംഗീകരിക്കാനാൻ കഴിയില്ലെന്നും അതോറിറ്റി വ്യക്തമാക്കി.