സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറക്കാൻ മോദി സമ്മർദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്
പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി റിപ്പോട്ടേഴ്‌സ് കളക്ടീവ്. സംസ്ഥാനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്രമോദി ശ്രമം നടത്തി.2014ൽ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷൻ നിർദേശത്തിനെതിരെ സമ്മർദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.ദ റിപ്പോർട്ടേഴ്സ് കളക്ടീവ് എന്ന മാധ്യമ കൂട്ടായ്നമയുടേതാണ് ഈ റിപ്പോര്‍ട്ട്.
സംസ്ഥാന ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ധനകാര്യ കമ്മിഷനുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നും പിഎംഒ മുന്‍ ജോയിന്റ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്‌മണ്യം വെളിപ്പെടുത്തലുകള്‍ നടത്തിയത്നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ മോദി എതിർത്തു’.ധനകാര്യ കമ്മീഷൻ വിസ്സമ്മതിച്ചതോടെ സർക്കാരിന് ബജറ്റ് 48 മണിക്കൂർ കൊണ്ട് മാറ്റേണ്ടി വന്നുവെന്നുമാണ് വെളിപ്പെടുത്തല്‍.മോദിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു