April 4, 2025, 8:35 pm

പണം പിന്‍വലിക്കാന്‍ എ ടി എമ്മില്‍ കയറിയ യുവാക്കള്‍ക്ക് മെഷീനില്‍ നിന്ന് ഷോക്കറ്റതായി പരാതി

കോഴിക്കോട് ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തെ എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു. കീ പാഡിൽ നിന്നാണ് ഷോക്കേറ്റത്. എന്താണെന്ന് സംഭവിച്ചതെന്നറിയാതെ ഇവര്‍ പരിഭ്രമിച്ചുപോവുകയായിരുന്നു. ഇവര്‍ക്ക് പിന്നാലെ എ ടി എമ്മില്‍ എത്തിയ സ്ത്രീക്കും സമാന അനുഭവമുണ്ടായതായി പരാതിയുയര്‍ന്നു.

എടിഎമ്മിൽ നിന്ന് പണം വലിക്കാനെത്തിയവർക്കാണ് കയ്യിൽ ഷോക്കേറ്റതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് എടിഎം കൗണ്ടർ താത്കാലികമായി അടച്ചു.അപകടം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് കമ്പനി അയച്ച ടെക്‌നീഷ്യന്‍മാര്‍ ഇവിടെയെത്തി കൂടുതല്‍ പരിശോധന നടത്തി.