പൂജപ്പുര ജയിലിന് മുന്നിലെ ആഹ്ലാദ പ്രകടനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും എംഎൽഎമാർക്കെതിരെയും കേസ്
യൂത്ത് കോൺഗ്രസ് സംസ്ഥാനത്ത അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരണം ഒരുക്കിലായതിനാണ് കേസ്.12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. ഷാഫി പറമ്പിൽ, അൻവർ സാദത്ത് ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയിൽ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോർഡ് നശിപ്പിച്ചതിനുമാണ് കേസ്.
ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെപ്രകോപനമുണ്ടാക്കിയെന്നും സർക്കാർ ഫ്ളക്സ് ബോർഡുകൾ തകർത്തുവെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് ആജ്ഞ ലംഘിച്ചു ന്യായവിരുദ്ധ പ്രവർത്തി നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കിയിരുന്നു.