November 27, 2024, 10:28 pm

ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് നിര്‍മ്മാണ രംഗത്തേക്കു കടന്നു വരുന്നു.

മലയാളത്തിലെ മുന്‍നിര ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ഒരിടവേളക്കുശേഷം നിര്‍മ്മാണ രംഗത്തേക്കു കടന്നു വരുന്നു. അബ്കാരി, ഇന്‍സ്പെക്ടര്‍ ബല്‍റാം, നായര്‍സാബ്, വര്‍ത്തമാനകാലം, പൂച്ചയ്ക്കാര് മണി കെട്ടും, ബല്‍റാം ഢട താരാദാസ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് ലിബര്‍ട്ടി ബഷീറിന്റെ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്. നിര്‍മ്മാണം കൂടാതെ വിതരണ രംഗത്തും സജീവമായിരുന്ന കമ്പനിയാണ് ഇത്. കാഴ്ച, ബഡാ ദോസ്ത് തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തത് ഇവരായിരുന്നു. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ബല്‍റാം ഢട താരാദാസ് ആണ് ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റേതായി അവസാനം റിലീസ് ചെയ്യപ്പെട്ടത്. ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിലൂടെയാണ് ഈ ബാനര്‍ നിര്‍മ്മാണ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്നത്. മറിമായം എന്ന ജനകീയ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയരാവുകയും ഇപ്പോള്‍ പഞ്ചായത്ത് ജെട്ടി എന്ന ചിത്രം സംവിധാനം ചെയ്തുവരികയും ചെയ്യുന്ന മണികണ്ഠന്‍ പട്ടാമ്പി- സലിം ഹസന്‍ എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ഒരു ചിത്രം നിര്‍മ്മിക്കണമെന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. അതാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നതെന്ന് നിര്‍മ്മാതാവായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ചിത്രത്തിന്റെ വിശദാംശങ്ങള്‍ വൈകാതെ തന്നെ പുറത്തുവിടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed