April 18, 2025, 11:57 pm

ബോക്സ് ഓഫീസിൽ കുതിച്ച് ‘ക്യാപ്റ്റൻ മില്ലർ

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ഈ ചിത്രത്തിൽ വിപ്ലവ നായകനായാണ് ധനുഷ് എത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ നിന്ന് ഒരു ധനുഷ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് മില്ലറിന്റേത്.കേരള ബോക്സ് ഓഫീസിൽ ആവറേജ് ഓപ്പണിങ്ങുമായി തുടങ്ങിയ ‘മില്ലർ’ 65 ലക്ഷം രൂപ കളക്ഷൻ നേടി. പോസിറ്റീവ് വേഡ് ഓഫ് മൗത്തിൽ മുപ്പത് ശതമാനം അധിക കളക്ഷൻ നേടിയാണ് രണ്ടാം ദിവസം ചിത്രം പ്രദർശനം പൂർത്തിയാക്കിയത്.

സമാനമായ പൊളിറ്റിക്സ് പറയുന്ന ധനുഷിന്റെ മുൻ ചിത്രങ്ങളായ അസുരൻ’, ‘കർണ്ണൻ’ തുടങ്ങിയവയിലേക്ക് കൂട്ടിച്ചേർക്കാൻ ഉതകുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ.കറുത്തവന്റെ രാഷ്ട്രീയം, ശാക്തീകരിക്കപ്പെട്ട നായകനായ മില്ലറിലൂടെ (ധനുഷ് ) പറയുമ്പോൾ തന്നെ വ്യത്യസ്തമായ അഞ്ച് അധ്യായങ്ങളിലൂടെയാണ് സംവിധായകൻ അത് പ്രേക്ഷകരുമായി സംവദിക്കാൻ ശ്രമിക്കുന്നത്. അതും ഒരു നോൺ ലീനിയർ ആഖ്യാനമാണ് കഥപറച്ചിലിനായി സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.

ധനുഷിന്റെ ‘പവർഫുൾ’ പെർഫോമൻസിനൊപ്പം തെലുങ്ക് സൂപ്പർസ്റ്റാർ ശിവരാജ് കുമാറും തകർത്താടുകയാണ് ചിത്രത്തിൽ. പ്രിയങ്ക അരുൾ മോഹനാണ് നായിക. ജിവി പ്രകാശാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.