വിജയ് ചിത്രം ‘ദ ഗോട്ട്’ന്റെ ഒടിടി അവകാശം വിറ്റുപോയത് റെക്കോഡ് തുകക്ക്
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’.വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.ഡിസംബര്‍ 31നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. പിന്നാലെ ഇറങ്ങിയ പോസ്റ്ററുകളും വന്‍ ഹിറ്റായി. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. ഒപ്പം സര്‍പ്രൈസ് ക്യാമിയോകളും ചിത്രത്തിലുണ്ടാകും എന്നാണ് സൂചന. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്
ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് സുപ്രധാന റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം വന്‍തുകയ്ക്ക് വിറ്റുപോയിരിക്കുന്നു. 125 കോടിയിലേറെ രൂപയാണ് ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം പതിപ്പുകള്‍ക്ക് എന്നാണ് വിവരം.ഇതിന് മുന്‍പ് തമിഴില്‍ ഒരു ചിത്രത്തിന്റെ ഒടിടി അവകാശത്തിന് കിട്ടിയ കൂടിയ തുക വിജയിയുടെ ലിയോക്ക് ആയിരുന്നു എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം അത് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം’ മറികടക്കും എന്നാണ് വിവരം.