മോഹൻലാലിനൊപ്പം അടുത്ത സിനിമയൊരുക്കാൻ ബ്ലെസ്സി
മോഹൻലാലിന്റെ എക്കാലത്തെയും മികച്ച മൂന്ന് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഭ്രമരവും തന്മാത്രയും പ്രണയവും. നടൻ എന്ന നിലയില്‍ ആ ചിത്രങ്ങളില്‍ മോഹൻലാല്‍ അടയാളപ്പെട്ടിരുന്നു.മോഹൻലാലിനെ നായകനാക്കി പുതിയ സിനിമയൊരുക്കാൻ ബ്ലെസ്സി. നിർമ്മാതാവ് പി കെ സജീവ് ആണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്മോഹൻലാലിനെ നായകനാക്കി ബ്ലസിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആലോചനകള്‍ നടക്കുന്നു എന്നാണ് പുതുതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ച.
ബ്ലെസ്സി-മോഹൻലാൽ ചിത്രം ‘പ്രണയം’ നിർമ്മിച്ചത് സജീവ് ആയിരുന്നു. സംവിധായകന്റെ സ്വപ്ന ചിത്രം ‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയതിന് ശേഷം പുതിയ സിനിമയുമായി മുന്നോട്ട് പോകുമെന്നാണ് പി കെ സജീവ് പറഞ്ഞത്. എന്നാല്‍ വീണ്ടും ബ്ലസിയുടെ ഒരു ചിത്രത്തില്‍ മോഹൻലാല്‍ നായകനാവുമ്പോള്‍ വിസ്യിപ്പിക്കുന്ന ഒന്നാകും എന്ന പ്രതീക്ഷയില്‍ ഔദ്യോഗിക പ്രഖ്യാപനത്തായി കാത്തിരിക്കുകയാണ് ആരാധകര്‍.ബ്ലെസ്സിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ‘തന്മാത്ര’ തിയേറ്ററുകളിൽ എത്തിയിട്ട് 13 വർഷങ്ങൾ പൂർത്തിയായത് അടുത്തിടെയാണ്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ചോളം പുരസ്കാരങ്ങളായിരുന്നു തന്മാത്ര നേടിയത്.