ആ ലിപ്പ്ലോക്ക് സീനിൽ അഭിനയിച്ചതിനെപ്പറ്റി രമ്യ നമ്പീശൻ
2011ൽ പുറത്തിറങ്ങിയ ചാപ്പാക്കുരിശ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. ബാലതാരമായി വെള്ളിത്തിരയിൽ എത്തി രമ്യ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അഭിനയവും സംഗീതവും ടെലിവിഷൻ അവതരണവും തുടങ്ങി നിരവധി മേഖലകളിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
തന്റെ ആദ്യ വിജയ സിനിമയായ ചാപ്പാക്കുരിശിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ച് രമ്യ സംസാരിച്ചതാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. “ചാപ്പാക്കുരിശ് സിനിമയിലെ ലിപ് ലോക്ക് സീൻ ചെയ്യാൻ ആദ്യം അൽപം ടെൻഷനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരോടും ഉപദേ ശംതേടി. അപ്പോൾ കഥയ്ക്ക് ആവശ്യമെങ്കിൽ നീയതു ചെയ്യണം, എന്നു തീർത്തു പറഞ്ഞത് അച്ഛഛനും അമ്മയുമാണ്. ഏറ്റെടുത്ത കഥാപാത്രം പൂർണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്” രമ്യ പറഞ്ഞിരുന്നു.
“ആ സീൻ ഇല്ലെങ്കിൽ ‘ചാപ്പാക്കുരിശ്’ എന്ന സിനിമയ്ക്ക് റെലവൻസില്ല. അതിനാൽ ആ സീൻ മാറ്റുകയല്ല, പകരം എന്നെ ഒഴിവാക്കുകയാണ് ഇതിന് പോംവഴി. നല്ലൊരു കഥാപാത്രം കൈവിട്ടു പോകും. അപ്പോൾ നഷ്ടം എനിക്ക് തന്നെയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ, ബാക്കിയുള്ളവർ എന്തു പറഞ്ഞാലും ഹൗ യൂ ടേക്ക് ഇറ്റ്’ എന്നതാണ് കാര്യം”,-എന്നാണ് ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കാനെടുത്ത തീരുമാനത്തെ പറ്റി രമ്യ നമ്പീശൻ പറഞ്ഞത്.