എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പിഎ മുഹമ്മദ് റിയാസ്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സലോജിക് കമ്പനിയെ കുറിച്ച് കേന്ദ്ര സർക്കാർ നടത്തിയ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പിഎ മുഹമ്മദ് റിയാസ്അന്വേഷണത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ റിയാസ് തയ്യാറായില്ല.എക്‌സാലോജിക്കിനെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. അന്വേഷണം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി മുരളീധരന്‍ പറഞ്ഞു.
എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ആദ്യമേ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഇതിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.