November 28, 2024, 1:03 am

മഞ്ഞക്കിളിയായി മീനാക്ഷി! കമെന്റ് ബോക്സിൽ നിറയെ കല്യാണ ആലോചനകൾ

താരങ്ങൾക്കൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും മാത്രം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ള മീനാക്ഷി സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല. ഡോക്ടർ ആകുവാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ആയതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വളരെ അപൂർവമായി മാത്രം പോസ്റ്റുകൾ ഇടാറുള്ള മീനാക്ഷിയുടെ ഫോട്ടോസ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

മീനാക്ഷിയുടെ പുതിയ ലൂക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മഞ്ഞ ചുരിദാരില്‍ അതി സുന്ദരിയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് മീനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മഞ്ഞക്കിളിയുടെ ഒരു ഇമോജി മാത്രമാണ് മീനാക്ഷി ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. നിരവധിപേരാണ് പോസ്റ്റിനടിയിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയ്ക്ക് പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കറുത്ത സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് മകൾ മീനാക്ഷിയുടെ പോസ്റ്റ്. പതിവ് പോലെ മീനാക്ഷിയുടെ കമെന്റ് ബോക്സിൽ അമ്മയെപ്പോലെ തന്നെ എന്ന് പറയാൻ ആരാധകർ മടിച്ചില്ല.

മാത്രമല്ല മീനാക്ഷിക്ക് കല്യാണ ആലോചനകളും കമെന്റ് ബോക്സിൽ തകൃതിയായി നടക്കുന്നുണ്ട്. ‘കുട്ടിക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നറിഞ്ഞു. ഭവതി ഒന്ന് മനസ്സുവച്ചാല്‍ ദിലീപേട്ടന്‍ എന്റെ അമ്മായിയപ്പനാവും. കാശ് കണ്ട് മോഹിച്ചിട്ടൊന്നുമല്ല, ഈ നിഷ്‌കളങ്ക ചിരി കണ്ടിട്ടാണ്’ എന്നാണ് ഒരാരാധകന്റെ കമെന്റ്.

You may have missed