April 3, 2025, 10:11 pm

ഹൈറിച്ച് മണി ചെയിനിൽ വൻ തട്ടിപ്പ്

തൃശൂരിൽ ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിചെയിൻ തട്ടിപ്പ്. ഹൈറീച്ച് കമ്പനിയുടെത് 1630 കോടിയുടെ തട്ടിപ്പെന്ന് പൊലീസ് റിപ്പോർട്ട്. ചേർപ്പ് എസ്.ഐ ശ്രീലാലൻ എസ് തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണു വമ്പൻ കണ്ടെത്തൽ. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണം ക്രൈം ബ്രാഞ്ചിനോ അന്വേഷണ ഏജൻസികൾക്കോ കൈമാറാൻ നിർദേശം. ഹൈറീച്ചിന് രാജ്യത്താകമനം 680 ഷോപ്പുകൾ. 1.63 കോടി ഉപഭോക്താക്കൾ ഉണ്ടെന്നും കണ്ടെത്തൽ.ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണി ചെയിൻ തട്ടിപ്പ് നടന്നത്. ക്രിപ്‌റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ വലിയ തോതിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.കമ്പനിക്ക് കേരളത്തിൽ 78 ശാഖകളും ഇന്ത്യയിൽ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറന്‍സി വ്യാപാരം 80 വിദേശ രാജ്യങ്ങളില്‍ നടത്തിയുണ്ട്.