November 28, 2024, 1:01 am

അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല; പ്രണയിനിയെ പറ്റി ഷൈൻ

2011ല്‍ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ഷൈൻ ടോം ചാക്കോ. ഇതിഹാസ എന്ന ചിത്രത്തിലെ നായക കഥാപാത്രം ഷൈന്റെ കരിയറിന്റെ വളർച്ചക്ക് പ്രധാന പങ്കുവഹിച്ചു. അഭിനയ ജീവിതത്തിനൊപ്പം നിരവധി വിവാദങ്ങളിലും ഷൈൻ ടോം ചാക്കോ നിറഞ്ഞു നിന്നിരുന്നു. തിരക്കുകൾക്കിടെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് ഷൈൻ ടോം ചാക്കോ.

പ്രമുഖ മോഡലായ തനൂജയുമായി താരം പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ വന്നിരുന്നു. അടുത്തിടെയാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹ നിശ്ചയ ച‌ടങ്ങ് നടന്നത്. തന്റെ പ്രണയത്തെ പറ്റിയും പ്രണയിനിയെ പറ്റിയും സംസാരിക്കുകയാണ് ഷൈൻ ഇപ്പോൾ.

“തനൂജ സിനിമ കാണുന്നുണ്ടോ എന്ന് തന്നെ ഞാൻ ചോദിച്ചിട്ടില്ല. ഇല്ലെന്ന് പറഞ്ഞാൽ കഴിഞ്ഞില്ലേ. അവൾക്ക് എന്റെ പടം ഇഷ്‌‌‌ടമാണെന്നൊന്നും തനൂജ പറഞ്ഞിട്ടില്ല. എന്റെ പടങ്ങൾ ഇഷ്‌ടപ്പെട്ടതാകാൻ വഴിയില്ല” ഷൈൻ പറയുന്നു. തനൂജയിൽ ഇഷ്ടപ്പെട്ട ക്വാളിറ്റി എന്തെന്ന ചോദ്യത്തിന് അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. അത് തന്നെയായിരിക്കും ഞാൻ അവളിൽ കണ്ട ക്വാളിറ്റി എന്ന് ഷൈൻ മറുപടി നൽകി. “ഇഷ്ടമാണെന്ന് പറഞ്ഞത് ഞാനായിരിക്കും, അവൾ ഫ്രീഡത്തിന് വേണ്ടിയാണ് വീട്ടിൽ നിന്നും വിട്ട് മാറി താമസിക്കുന്നത്. അതിനിടയിൽ ഒരിക്കലും ലോക്ക് ആകാൻ ശ്രമിക്കില്ലല്ലോ”താരം കൂട്ടിച്ചേർത്തു.

തനൂജയെ ജീവിതപങ്കാളിയാക്കാൻ എപ്പോഴാണ് തീരുമാനിച്ചതെന്ന ചോദ്യത്തിന് “അതങ്ങനെ സംഭവിച്ചതാണ്. ജനിക്കുന്നതും മരിക്കുന്നതുമൊന്നും നമ്മൾ തീരുമാനിക്കുന്നതല്ലല്ലോ. പ്രേമിച്ച് നടന്നിട്ടൊന്നുമില്ല. ചില സമയത്ത് ചില ചിന്തകൾ കൂടി വരുമ്പോൾ അങ്ങനെയായി പോകുന്നതാണ്” എന്നതായിരുന്നു ഷൈൻ നൽകിയ മറുപടി.

You may have missed