November 28, 2024, 1:04 am

ഇടുക്കി ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ്

ചതുരംഗപ്പാറ വില്ലേജിലുള്ള സർക്കാർ ഭൂമിയിൽനിന്ന് വൻതോതിൽ അനധികൃത പാറഖനനം നടത്തിയ സംഭവത്തിൽ വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. സര്‍ക്കാരിന് ഉണ്ടായത് ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍പാപ്പൻപാറയിലെ സർവേ നമ്പർ 35–1 ൽ 75 ഏക്കർ വിസ്തൃതിയുള്ള സർക്കാർ തരിശ് പാറയുണ്ട്. ഇവിടെനിന്ന് പാലാ, മൂവാറ്റുപുഴ സ്വദേശികൾ കോടിക്കണക്കിന് രൂപയുടെ പാറ പാെട്ടിച്ചുകടത്തിയതായാണ് വിജിലൻസിന് പരാതി ലഭിച്ചത്.

കോട്ടയം വിജിലന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മുന്‍പ് നടത്തിയ അന്വേഷണത്തില്‍ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികള്‍ക്കെതിരെ 12 ലക്ഷം രൂപ
പിഴയിട്ടിരുന്നു.എന്നാൽ ഭൂമി കൈവശം വച്ചിരുന്നവർ പിഴ അടയ്ക്കാതിരിക്കുകയും യന്ത്രങ്ങൾ ഇവിടെനിന്ന് മാറ്റുകയും ചെയ്തു. ഇതേ തുടർന്നാണ് അധികൃതരുടെ ഒത്താശയോടെയാണ് സർക്കാർ ഭൂമിയിൽനിന്ന് പാറ പാെട്ടിച്ചു കടത്തിയതെന്നാരോപിച്ച് ദേവികുളം സ്വദേശി വിജിലൻസിന് പരാതി നൽകിയത്.

You may have missed