November 27, 2024, 8:04 pm

മുഖ്യന് പറക്കാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനമന്ത്രി ബാലഗോപാൽ

മുഖ്യ മന്ത്രി പിണറായി വിജയൻറെ ഹെലികോപ്റ്ററിന് മാസത്തെ വാടക അടക്കാൻ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ധനമന്ത്രി ബാലഗോപാൽ. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഹെലികോപ്റ്ററിന് കയ്യഴിച്ച് പണം ചിലവാക്കുകയാണ് സർക്കാർ. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ ഹെലികോപ്റ്റർ വാടക. ഓക്ടോബർ-നവംബർ മാസത്തെ കുടിശിക കൊടുക്കാൻ പോലീസിന്റെ ഫണ്ടിൽ തുക തികായത്തിലാണ് ധനമന്ത്രി ബാലഗോപാൽ ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 50 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. കേരളത്തിലെ പൊതുജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ചുകൊണ്ടാണ് മുഖ്യന്റെ ഈ പറക്കൽ. പെൻഷനും റേഷനും സപ്ലൈ കോയിൽ അവശ്യ സാധങ്ങളും വരെ ഫണ്ടില്ലാത്തതിന്റെ പേരിൽ മുടങ്ങി കിടക്കുമ്പോഴാണ് ട്രഷറി നിയന്ത്രണത്തിൽ പോലും ഇളവ് വരുത്തികൊണ്ട് സർക്കാർ ഹെലികോപ്റ്ററിന് തുക അനുവദിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ ഒരു മാസത്തെ വാടക നൽകാൻ 50 ലക്ഷം അധിക ഫണ്ടായി അനുവദിച്ചത് ട്രഷറി നിയന്ത്രണങ്ങൾക്കിടെയിലാണ്. ജിപ്സൺ ഏവിയേഷനിൽ നിന്നാണ് പ്രതിമാസം 80 ലക്ഷം രൂപക്ക് സർക്കാർ ഹെലികോപ്റ്റർ വാടകക്ക് എടുത്തത്.
പൈലറ്റുൾപ്പടെ 11 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ഹെലികോപ്ടറാണ് സർക്കാർ വാടകക്ക് എടുത്തിട്ടുള്ളത്. ഹെലികോപ്റ്ററിൻ്റെ വാടക നൽകാൻ പൊലീസിൻ്റെ ബജറ്റിൽ 30 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.

വാടക നൽകാൻ 50 ലക്ഷം അധിക ഫണ്ട് വേണമെന്ന് ഡിസംബർ 4 ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിനെ തുടർന്നാണ് ഉടനടി പണം ഉടൻ അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചതിത്. തുടർന്ന് ആഭ്യന്തരവകുപ്പ് അധിക ഫണ്ട് ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിക്കുക ആയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി 50 ലക്ഷം അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ് ഇന്ന് ഉത്തരവിറക്കി.

ഒരു ലക്ഷം രൂപക്ക് മുകളിൽ ഉള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം എന്ന നിയന്ത്രണം നിലവിൽ ഇരിക്കെയാണ് ഇങനെ ഒരു നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയതു കൊണ്ട് ഹെലിക്കോപ്റ്റർ വാടക എന്തായാലും ചിപ്‌സൺ ഏവിയേഷന് ലഭിക്കും. ഒക്ടോബർ 20 മുതൽ നവംബർ 19 വരെയുള്ള വാടകയാണ് സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 2 മാസത്തെ ഹെലികോപ്റ്റർ വാടക കുടിശികയായിരുന്നതിൽ ഒരു മാസത്തെ കുടിശിക മാത്രമാണ് ഏവിയേഷൻ കമ്പനിക്ക് നൽകുന്നത്.
80 ലക്ഷം വാടകക്ക് 25 മണിക്കൂർ ഹെലികോപ്റ്ററിൽ പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90000 രൂപ അധിക പണം കമ്പനിക്ക് നൽകണം. ഒരു വർഷം ഹെലികോപ്റ്റർ വാടകക്ക് വേണ്ടത് 9.6 കോടി രൂപയാണ്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണോ കേരളത്തില്‍ ഏറ്റവും ചെലവുള്ള വ്യക്തിയെന്ന് സംശയമുണ്ടാക്കുന്ന കണക്കുകളാണ് ഇത്. കേരളത്തിലെ ധനസ്ഥിതി പരുങ്ങലിലാണെന്ന കാരണം പറഞ്ഞ് അടച്ചിടലിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത് എന്നത് സർക്കാരിന്റെ ധാർഷ്ട്യമാണ് തെളിയിക്കുന്നത്.

You may have missed