May 31, 2025, 11:37 am

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.ഫോര്‍ട്ട് ആശുപത്രിക്ക് മുന്‍പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലുള്ള പൊലീസ് വാഹനം തടഞ്ഞത്.പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. രാഹുലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി

പൊലീസിന്റെ അസ്വഭാവികമായ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്അറസ്റ്റിൽ പ്രതിഷേധിച്ച് പ്രവർത്തകർ ഇപ്പോൾ പൊലിസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.