സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു . കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്‌നാട് തീരത്ത് 08-01-2024 (നാളെ) രാത്രി 11.30 വരെ 1.0 മുതൽ 1.8 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്
ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.ഇതിന്റെ ഭാഗമായാണ് അടുത്ത 4-5 ദിവസം കേരളത്തില്‍ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ജനുവരി 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കേരള തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രതയും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നുണ്ട്.