April 19, 2025, 1:04 am

ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ

വീണ്ടും വിവാദച്ചുഴിലായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ആരാധകനെ ഷാക്കിബ് തല്ലുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാക്കിബ് ഒരു പോളിംഗ് സ്റ്റേഷനിൽ വച്ചാണ് ആരാധകനെ മർദ്ദിച്ചത്. ഏറെ ആരാധകര്‍ക്ക് നടുവിലൂടെ നടന്നുപോകുമ്പോഴാണ് തിക്കിനും തിരക്കിനുമിടെ ഷാക്കിബ് തന്‍റെ പിന്നിലുണ്ടായിരുന്ന ഒരു ആരാധകന്‍റെ മുഖത്തടിച്ചത്.

മഗൂര-1 നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാക്കിബ് ഫലപ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു.ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഷാക്കിബ് അല്‍ ഹസന്‍ പോളിംഗ് ബൂത്തില്‍ എത്തിയപ്പോള്‍ നടന്നതാണ് ഈ തല്ല് എന്ന് സൂചനകളുണ്ടെങ്കിലും തെളിവുകളില്ല. തെരഞ്ഞെുപ്പില്‍ ഷാക്കിബ് 150000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.