November 28, 2024, 1:02 am

കോത്താരി സഹോദരന്മാരും പൂർണിമ കോത്താരിയും.

അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ കത്തിജ്വലിച്ചുനിൽക്കുന്ന പേരുകളാണ് കോത്താരി സഹോദരന്മാർ എന്നറിയപ്പെടുന്ന കർസേവകർ രാം കോത്താരിയും ശരദ് കോത്താരിയും.1990 നവംബർ 2ന് നടന്ന അയോദ്ധ്യ പരിക്രമണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർസേവയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കൊൽക്കൊത്തക്കാരായ കോത്താരി സഹോദരങ്ങൾ. അന്ന് യുപി മുഖ്യമന്ത്രി ആയിരുന്ന മുലായം സിംഗ് യാദവ് നൽകിയ ഉത്തരവ് അനുസരിച്ചു കർസേവകർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ അമ്പതോളം കർസേവകർക്കൊപ്പം ഇരുവരും കൊല്ലപ്പെട്ടു. അങ്ങനെ രാംജൻമഭൂമി പ്രക്ഷോഭങ്ങളുടെ ചരിതത്തിൽ ഭക്തമനസുകളിൽ കൊത്തിവെക്കപ്പെട്ട പേരുകളായി അവർ മാറി.
രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നും ഒരു തലമുറ മുൻപ് വ്യാപാരാർത്ഥം കൊൽക്കൊത്തയിലേക്ക് കുടിയേറിയ മഹേശ്വരി മാർവാഡി ബനിയ കുടുംബത്തിലാണ് കോത്താരി സഹോദരങ്ങൾ ജനിച്ചത്. പിതാവ് കൊൽക്കൊത്തയിൽ ടെക്സ്റ്റൈൽ വ്യാപാരിയായിരുന്നു. മാർവാഡി സമൂഹത്തിന്റെ കേന്ദ്രമായ ബാര ബസാറിലായിരുന്നു താമസം. ചെറുപ്പം മുതലേ വീടിന് സമീപമുള്ള ആർ.എസ്.എസ് ശാഖയിൽ കൂടി പരിശീലനം നേടിയാണ് കോത്താരി സഹോദരന്മാർ വളർന്നത്. കോത്താരി സഹോദരങ്ങൾക്ക് ഇളയതായി ഒരു സഹോദരി കൂടിയുണ്ടായിരുന്നു. പൂർണിമ. 1990 ഡിസംബർ മാസത്തിൽ പൂർണ്ണിമയുടെ വിവാഹനിശ്ചയം തീരുമാനിച്ചിരുന്നു. അപ്പോഴാണ് അയോദ്ധ്യയിൽ കർസേവ പ്രഖ്യാപിച്ചത്. ഒക്ടോബർ മാസത്തിൽ കോത്താരി സഹോദരങ്ങൾ ആവേശഭരിതരായി അയോധ്യക്ക് പുറപ്പെട്ടു. പോകും മുൻപ് സഹോദരിയുടെ വിവാഹനിശ്ചയത്തിന് മുൻപ് തിരിച്ചെത്തുമെന്ന് പൂർണ്ണിമക്ക് ചേട്ടന്മാർ വാക്കും നൽകി. പക്ഷേ പിന്നീട് ഇരുവരുടെയും മരണവാർത്തയാണ് അവളെ തേടിയെത്തിയത്. സഹോദരങ്ങളുടെ മരണശേഷം നിശ്ചയിച്ച വിവാഹം പൂർണിമ റദ്ദ് ചെയ്യുകയും അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നത് വരെ താൻ വിവാഹം കഴിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുവർഷത്തിന് ശേഷം അയോദ്ധ്യയിൽ താത്കാലിക രാമക്ഷേത്രം ഉയർന്നപ്പോൾ വിശ്വഹിന്ദുപരിഷത്തിന്റെയും ധർമ്മസംസസദിന്റെയും നേതാക്കൾ പൂർണിമയെ സമീപിച്ച് പ്രതിജ്ഞയിൽ നിന്ന് പിന്മാറാനും വിവാഹം കഴിക്കാനും നിർബന്ധിച്ചു. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ പൂർണിമ വിവാഹം കഴിക്കാൻ തയ്യാറാവുകയും ചെയ്തു. പിന്നീട് പൂർണിമക്ക് ഒരു മകൾ ജനിച്ചു. മാതാപിതാക്കളുടെ മരണശേഷം കൊൽക്കൊത്തയിൽ മകൾക്കൊപ്പമാണ് പൂർണിമ കോത്താരി താമസിക്കുന്നത്. 1991 മുതൽ എല്ലാ കൊല്ലവും നവംബർ മാസത്തിൽ പൂർണിമ മാതാപിതാക്കൾക്കൊപ്പം അയോദ്ധ്യ സന്ദർശിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഒരു സന്ദർശനത്തിനിടെ കോത്താരി സഹോദരൻമാരുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞ സെക്യൂരിറ്റി ജീവനക്കാർ അവരുടെ കാൽക്കൽ വീഴുകയുണ്ടായി.
പൂർണ്ണിമ കാത്തിരിക്കുകയാണ് ജനുവരി 22നായി. അനേകം പേർ രാംജന്മഭൂമി പോരാട്ടത്തിൽ ബലിദാനികളായി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed