കല്യാശേരി എംഎൽഎ എം വിജിൻ്റെ പരാതിയിൽ എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ

എംഎൽഎയെ അപമാനിച്ചെന്ന പരാതിയിൽ വിശദീകരണവുമായി എസ്ഐ പിപി ഷമീൽ രംഗത്ത് , അതേസമയം എസ് ഐക്കെതിരെ നടപടിക്ക് ശുപാർശ. കണ്ണൂർ എസിപി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് എസ് ഐ ഷമീലിനെതിരെ നടപടി ശുപാർശ ചെയ്തതിരിക്കുന്നത്. എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്നും നഴ്സിംഗ് അസോസിയേഷൻ ഭാരവാഹിയാണെന്ന് കരുതിയാണ് പ്രതികരിച്ചതെന്നും ഷമീൽ പറഞ്ഞു.
പൊലീസിന് വീഴ്ച സംഭവിച്ചെന്ന് എസിപി ടി കെ രത്നകുമാർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കണ്ണൂർ ടൗൺ എസ് ഐ ഷമീൽ പി പി അനാവശ്യമായി പ്രകോപനം സൃഷ്ടിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.അതേസമയം, എസ്ഐ സുരക്ഷാവീഴ്ച മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും നടപടി വേണമെന്നുമാണ് എംഎൽഎയുടെ ആവശ്യം.നേരത്തെ എം വിജിൻ എംഎൽഎ നൽകിയ പരാതിയെ തുടർന്നാണ് എസിപി ടി കെ രത്നകുമാറിന് ചുമതല നൽകി അന്വേഷത്തിന് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടത്.