November 28, 2024, 1:18 am

നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ മാലിദ്വീപ് മന്ത്രി നടത്തിയ പരാമർശത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ മോശം പരാമർശത്തില്‍ ഇന്ത്യ മാലിദ്വീപിനെ അതൃപ്തി അറിയിച്ചു. മാലിദ്വീപ് യുവജനവകുപ്പ് മന്ത്രി മറിയം ഷിവുനയാണ് മോദിക്കെതിരെ മോശം പരാമർശം നടത്തിയത്. അതേസമയം മന്ത്രിയുടെ പരാമർശം വ്യക്തിപരമെന്നാണ് മാലിദ്വീപ് സർക്കാരിന്റെ വിശദീകരണംപരാമർശം വിവാദമായതിന് പിന്നാലെ ട്വീറ്റുകൾ മന്ത്രി നീക്കിയിരുന്നു.

32 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 36 ദ്വീപുകൾ അടങ്ങുന്ന രാജ്യത്തെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശത്തിലേക്കുള്ള പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ദ്വീപിലെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനുള്ള നടപടിയായിരുന്നു.പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്സിൽ നിന്നും ഇത് നീക്കിയിരുന്നുലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റാൻ ശ്രമിക്കുകയാണെന്നാണ് മാലിദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞത്

You may have missed