November 28, 2024, 7:04 am

പന്തല്ലൂരില്‍ ജനവാസമേഖലയില്‍ ഇറങ്ങി കുട്ടിയെ കൊന്ന പുലി വനംവകുപ്പിന്റെ പിടിയിലായി

പന്തല്ലൂരിലെ ജനവാസകേന്ദ്രത്തിൽ കുട്ടിയെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി. രണ്ട് തവണയാണ് കടുവയ്ക്ക് മയക്കു മരുന്ന് നൽകിയത്. . മൂന്ന് വയസുകാരിയെ കൊന്ന കടുവയെ പിടികൂടിയില്ലെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്നാണ് കടുവയെ പിടികൂടിയത്.

കടുവയെ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ വൈകിട്ട് അഞ്ചിന് മൂന്നു വയസ്സുകാരി നാൻസിയെ കടുവ ആക്രമിച്ചു കൊന്നത് . കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ആരംഭിച്ച റോഡ് ഉപരോധം ഇന്നും തുടർന്നു.ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഹർത്താൽ ഒരുങ്ങി. കടകമ്പോളങ്ങളും ഗതാഗത സംവിധാനങ്ങളും സ്തംഭിച്ചു. കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ മഞ്ജുള എന്ന സ്ത്രീയെയും കടുവ ആക്രമിച്ചു. ഇവർ പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

You may have missed