പന്തളം രാജകുടുംബാഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു

പന്തളം രാജകുടുംബാംഗവും – കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു.കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലംനാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമ്മയാണ് ഭർത്താവ്
ഇന്ന് രാവിലെ 5.20 നായിരുന്നു മരണമടഞ്ഞത്. പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര മുടക്കമില്ലാതെ നടക്കുമെന്നും രാജപ്രതിനിധി ഘോഷയാത്രയുടെ ഭാഗമാകില്ലെന്നും പന്തളം കൊട്ടാരം അറിയിച്ചു.