November 28, 2024, 12:07 am

ആദ്യകുഞ്ഞിനെ വരവേല്ക്കാൻ അമല പോൾ. അലിയഭട്ട് ട്രെന്റെന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞ കുറെ ദിവസങ്ങളായി അമല പോൾ ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രണയ വിവാഹത്തിന് തൊട്ടുപുറകെ ഗർഭിണിയാണെന്ന വിവരവും താരം പുറത്തുവിട്ടിരുന്നു. കുറച്ചു നാളുകൾക്ക് മുൻപാണ് അമലയും ഭർത്താവ് ജഗത് ദേശായിയും വിവാഹം കഴിച്ചത്. അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014ലായിരുന്നു സംവിധായകൻ എ എൽ വിജയുമായുള്ള അമലയുടെ ആദ്യ വിവാഹം. 2017ൽ ഇവർ വിവാഹമോചിതരായി.

ആദ്യ വിവാഹബന്ധത്തിന്റെ വേർപിരിയലും, പ്രണയത്തകർച്ചയുമെല്ലാം അമലയെ മാനസികമായി തളർത്തിയിരുന്നു. സിനിമാ രം​ഗത്ത് നിന്നും ഒരു ഇടവേളയെടുത്ത താരം കഴിഞ്ഞ വർഷമാണ് അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് ആംല ഇപ്പോൾ സഞ്ചരിക്കുന്നത്. ഭർത്താവ് ജഗതിനൊപ്പം നിറവയർ കാണിച്ചുനിൽകുന്ന അമലയുടെ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. നിരവധി സെലിബ്രിറ്റികൾ അമലക്കും ജഗത്തിനും ആശംസകളുമായി എത്തിയിരുന്നു.

പക്ഷെ ഗർഭിണിയെന്ന വാർത്ത വന്നതും അമലയ്ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ് സൈബർ ലോകം. ആദ്യം കുഞ്ഞ് പിന്നെ വിവാഹം, ആലിയ ഭട്ട് ട്രെൻഡ്, ഒരുമാസം മുൻപല്ലേ വിവാഹം നടന്നുള്ളൂ എന്നിങ്ങനെ അമലയെ അധിക്ഷേപിച്ചും, പുച്ഛിച്ചും പലരും രംഗത്തെത്തി. ഇത് അവരുടെ പേഴ്‌സണൽ മാറ്റർ അല്ലെ അതിൽ ആരും വേവലാതിപ്പെടേണ്ട എന്ന് പറഞ്ഞുകൊണ്ട് അമലയെ സപ്പോർട്ട് ചെയ്തുകൊണ്ടും നിരവധിയാളുകൾ കമന്റ്ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

You may have missed