അഭിപ്രായങ്ങൾ തുറന്നു പറയാൻ ഭയപ്പെടാത്ത ശോഭന രാഷ്ട്രീയത്തിലേക്കോ?
മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ടനടിയാണ് ശോഭന. അഭിനയ രംഗത്തും നൃത്തത്തിലും തന്റെതയ വ്യക്തിമുദ്ര പതിപ്പിച്ച ശോഭന മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയിരുന്നു. 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18‘ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത്. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്. ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ രണ്ടാമത്തെ ദേശീയ അവാർഡും ലഭിച്ചു.
കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ശോഭനയുടെ രാഷ്ട്രീയ നിലപാടുകള്‍ ചോദ്യം ചെയ്ത് കൊണ്ടുള്ള അഭിപ്രായപ്രകടനമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നൃത്ത ലോകത്തെ കുറിച്ചും അഭിനയത്തെ പറ്റി മാത്രം സംസാരിച്ചിട്ടുള്ള ശോഭന ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നവെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ശോഭന. മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം താരം തുറന്നു പറഞ്ഞിട്ടുമുണ്ട്.
“സ്വന്തം അഭിപ്രായം പറയുന്നതിന് പേടിക്കുന്നത് എന്തിനാണ്. ഞാന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. അങ്ങനെ സംസാരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷേ മാതാപിതാക്കള്‍ എന്റെ അഭിപ്രായത്തെ അനുകൂലിക്കുകയാണ് ചെയ്തത്. എന്റെ ഒരു സിനിമയില്‍ റേപ് സീന്‍ ഉണ്ടായിരുന്നു. കഥ പറഞ്ഞ സമയത്തേ ഞാനതിന് ഓക്കെ അല്ലെന്ന് അറിയിച്ചിരുന്നു. അവരത് സമ്മതിക്കുകയും ചെയ്തു. പക്ഷേ ആ സീനില്‍ ഡ്യൂപ്പിനെ വച്ച് അഭിനയിച്ചിപ്പിച്ച് കഥാപാത്രമാക്കി ചേര്‍ത്തു. സിനിമ ഇറങ്ങിയപ്പോള്‍ എന്റെ അച്ഛന്‍ അത് പ്രശ്നമാക്കി” ശോഭന പറഞ്ഞിരുന്നു.
തനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്നത് മാത്രമേ ചെയ്യാറുള്ളു. മാത്രമല്ല മലയാളത്തില്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. സിനിമയിൽ നിന്നും ഏറെ വിട്ട് നിന്ന ശോഭന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് തിരിച്ചു വരുന്നത്. സുരേഷ് ഗോപിക്കൊപ്പം മികച്ച ഒരു കഥാപാത്രം ചെയ്തുകൊണ്ടാണ് താരം തിരിച്ചു വരവ് നടത്തിയത്.