April 19, 2025, 3:07 pm

പ്രത്യേകതകളോടെ ‘ഭ്രമയുഗ’ത്തിലെ സ്ത്രീ കഥാപാത്രം!

മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗ’ത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഓരോ പോസ്റ്ററും വിസ്മയിപ്പിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ‘കമ്മട്ടിപ്പാടം’, ‘ട്രാന്‍സ്’, ‘സി യു സൂണ്‍’,’സുലൈഖ മൻസിൽ’ തുടങ്ങിയ ചിത്രങ്ങളിൽ അമാൽഡ വേഷമിട്ടിട്ടുണ്ട്.

അരയില്‍ തിളങ്ങുന്ന അരഞ്ഞാണവും കാലില്‍ തളയും ഇട്ട് കയ്യില്‍ വളയണിഞ്ഞും നില്‍ക്കുന്ന പോസ്റ്റര്‍ മുഖം വ്യക്തമാക്കാത്ത തരത്തിലുള്ളതാണ്.’ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലർ ഴോണറിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്താരം മാന്ത്രികന്റെ വേഷത്തിലാകും എത്തുക എന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്