മകന്റെ ഫീസടച്ച സൂര്യയുടെ മനസ്’; തുറന്ന് പറഞ്ഞ് സംവിധായകൻ
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ സൂര്യ. കേരളത്തിൽ ഉൾപ്പടെ വലിയ ഫാൻ ബേയ്സ് ഉള്ള നടൻ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.തന്റെ സുഹൃത്തുക്കളുടെ പ്രതിസന്ധി അറിഞ്ഞ് കൂടെനിന്ന താരത്തെ കുറിച്ച് ഇപ്പോൾ മനസ് തുറക്കുകയാണ് സംവിധായകൻ മണി ഭാരതി.ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
അഞ്ച് വർഷത്തിന് മുൻപ് മകന്റെ എഞ്ചിനീയറിങ്ങ് പഠനത്തിനായി ഫീസ് അടക്കാൻ ബുദ്ധിമുട്ടി. ഒരോ കൊല്ലവും ഒരോ ലക്ഷം രൂപ വീതമാണ് നൽകേണ്ടത്. ആരോട് സഹായം ചോദിക്കുമെന്നാലോചിച്ചപ്പോൾ സൂര്യയെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നുഒരു മെസേജ് അയച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആൾ വിളിച്ചു. കോളേജ് വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് സൂര്യയുടെ ഓഫീസിൽ നിന്നും ഫോൺ വന്നു. ഡിഡി റെഡിയായിട്ടുണ്ടെന്നും കളക്ട് ചെയ്യണമെന്നും ആയിരുന്നു അതെന്ന് മണി ഭാരതി പറയുന്നു. രണ്ട് ദിവസത്തിന് ശേഷം സൂര്യയുടെ ഡിഡി ശരിയായിട്ടുണ്ടെന്നും വാങ്ങണമെന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളിച്ചുവെന്നും മണി പറഞ്ഞു