November 28, 2024, 3:00 am

രാജ്യത്തെ ട്രെയിൻ അപകടങ്ങൾ തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ തേടി സുപ്രീം കോടതി

റെയില്‍ സുരക്ഷയ്ക്കുള്ള നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനമായ ‘കവച്’ എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തീവണ്ടി അപകടങ്ങൾ തടയാൻ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് കോടതി നടപടി. നാലാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.

ഇന്ത്യൻ റെയിൽവേയിൽ കവാച്ച് സുരക്ഷാ സംവിധാനം ഉടൻ നടപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുക, റെയിൽവേ സംവിധാനത്തിലെ നിലവിലുള്ള അപകടസാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും അവലോകനം ചെയ്യാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സാങ്കേതിക അംഗങ്ങളുടെ വിദഗ്ധ സമിതി രൂപീകരിക്കുക എന്നിവയാണ് ഹർജിയുടെ ലക്ഷ്യം.ഇന്ത്യ തദേശീയമായി വികസിപ്പിച്ച ആന്റി കൊളീഷൻ സംവിധാനമാണ് ‘കവച്’. ഓരോ സിഗ്നല്‍ കഴിയുമ്പോഴും ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കുന്ന സിസ്റ്റമാണ് കവച്.

You may have missed