മുഖക്കുരു പൊട്ടിക്കുന്നവരാണോ ? എങ്കിൽ ഇതെല്ലാം ഒന്നറിഞ്ഞോ.
ഭൂരിഭാഗം ആളുകൾക്കും മുഖക്കുരു ഉണ്ടാവാറുണ്ട്, ചിലർക്കത് പൊട്ടിച്ച് കളയുന്ന ശീലവുമുണ്ട്. ത്വക്കിലെ എണ്ണയുത്പാദനം വർധിക്കുകയും ബാക്ടീരിയുടെ പ്രവർത്തനവും മൂലം ചുവന്ന നിറത്തിലുള്ള ചെറിയ കുരുക്കൾ പോലെ ഉണ്ടാകുന്നതാണ് മുഖക്കുരു. കൗമാരക്കാലമെത്തുന്നതോടെ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് ഭൂരിഭാഗം ആളുകൾക്കും മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്.മുഖക്കുരു പൊട്ടുക്കുന്നത് നല്ലതാണോ? ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വൈറൽ വീഡിയോ ഈ ചോദ്യത്തിനുള്ള ഉത്തരം നൽകും. മുഖത്ത് ബാക്ടീരിയ പ്രവർത്തിച്ചു തുടങ്ങുമ്പോൾ ത്വക്ക് തന്നെ ഒരു സംരക്ഷണ കവചം തീർക്കുന്നു. ഇതാണ് മുഖക്കുരുവായി മാറുന്നതെന്ന് പഠനങ്ങൾ പറയുന്നു. അണുബാധ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുമ്പോൾ, ബാക്ടീരിയയെ ചെറുക്കാൻ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകം അതിനുള്ളിൽ നിറയുമെന്ന് സൗന്ദര്യവിദഗ്ധർ പറയുന്നു. ഈ ദ്രാവകത്തിനുള്ളിൽ ശ്വേതരക്താണുക്കൾ ഉണ്ടാകും. അണുബാധ നേരിടുകയാണ് ഇവയുടെ ലക്ഷ്യം. ബാക്ടീരിയയെ നശിപ്പിച്ചു കഴിഞ്ഞാൽ മുഖക്കുരു സ്വാഭാവികമായും അപ്രത്യക്ഷമാകും. മുഖക്കുരു വിട്ടുമാറാത്ത അവസ്ഥയാണ്. ചർമോപരിതലത്തിന് താഴെ ദീർഘകാലത്തേക്ക് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മുഖക്കുരു കൈകാര്യം ചെയ്യുന്നതിന് നിരന്തരമായ ശ്രദ്ധ ആവശ്യമാണ്. ഇതിന് വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്.