April 12, 2025, 2:13 am

ഇന്ത്യന്‍ സിനിമയിലെ മാന്‍ ഓഫ് ദി ഇയര്‍ ആ താരം

ഷാരൂഖ് ഖാനെ സംബന്ധിച്ച് ഒരു ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു 2023. 1000 കോടി എന്ന് രണ്ട് സൗഭാഗ്യങ്ങൾ ഷാരൂഖിനെ എത്തിച്ചത് ഇന്ത്യൻ സിനിമ ചരിത്രത്തിന്റെ നെറുകയിലാണ്അവ ആകെ നേടിയ കളക്ഷന്‍ ഏത് താരത്തെയും മോഹിപ്പിക്കും. 2534.09 കോടിയാണ് അത്. അതില്‍ അഭിനയിച്ച വകയില്‍ കിംഗ് ഖാന്‍ നേടിയ പ്രതിഫലം 528 കോടിയോളമാണ്.

പഠാനും, ജവാനും ശേഷം ഡങ്കിയും വിജയകരമായി തുടരുകയാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ ഫെസ്റ്റിവൽ സൃഷ്ടിച്ച താരത്തിന്റെ വരുമാനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് അദ്ദേഹത്തിന്റെ ഇക്കാര്യം എക്സിലൂടെ അറിയിച്ചത്. പഠാനും ജവാനും ഡങ്കിയും നൽകിയ വിജയമാണ് താരത്തിന് ഈ ചരിത്ര നേട്ടമുണ്ടാകാൻ കാരണമായത്.2018-ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷമാണ് ഷാരൂഖ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നത്. ശേഷം റോക്കട്രി സിനിമയിലൂടെ കാമിയോ റോളിലെത്തിയ ഷാരുഖിനെ ആരാധകർ ഏറ്റെടുത്തുവെങ്കിലും ചരിത്രം കുറിച്ചത് അദ്ദേഹം നായകനായി എത്തിയ പഠാനിലാണ്