വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും
കെ.സുധാകരൻ വിദഗ്ധ ചികിത്സക്ക് നാളെ അമേരിക്കയിലേക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഇന്ന് ദില്ലിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും
വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, വൈസ് പ്രസിഡന്റുമാരായ വി ടി ബല്‍റാം, വി.പി സജീന്ദ്രന് ജനറല്‍ സെക്രട്ടറിമാരായ പിഎം നിയാസ്, കെ ജയന്ത്, ടി യു രാധാകൃഷ്ണന്, പഴകുളം മധു എന്നിവരാണ് സമിതി അംഗങ്ങള്‍.പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.