പുതുവര്‍ഷത്തിലും കേരളം മോഹൻലാലിന്റെ നേരിനൊപ്പം
റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ് നേര്. ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. ഇത്തരമൊരു നേട്ടത്തില്‍ വെറും 11 ദിവസം കൊണ്ടാണ് നേര് എത്തിയത് എന്നതാണ് മറ്റൊരു പ്രത്യേകത. അതിനിടിയില്‍ മറ്റൊരു റെക്കോര്‍ഡും മോഹൻലാല്‍ ചത്രം മറികടന്നിരുന്നു. ഒരാഴ്ചയില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കളക്ഷൻ എന്ന റെക്കോര്‍ഡാണ് കണ്ണൂര്‍ സ്ക്വാഡിനെയും മറികടന്ന് മോഹൻലാലിന്റെ നേര് നേടിയിരിക്കുന്നത്.
ഇനിയും മോഹൻലാലിന്റെ നേര് എന്തായാലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറും എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ നേടാനായതാണ് നേരിന്റെ കുതിപ്പില്‍ നിര്‍ണായകമാകുന്നത്.മലയാളത്തിന്റെ 2023ലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമായ ആര്‍ഡിഎക്സാണ് മൂന്നാം സ്ഥാനത്ത്. ഒരാഴ്ച കൊണ്ട് ആര്‍ഡിഎക്സ് 22.25 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം ബിസിനസ് നേടി ആര്‍ഡിഎക്സ് മോളിവുഡിനെ അത്ഭുതപ്പെടുത്തിയിരുന്നു.