April 20, 2025, 3:57 am

നീര്‍വാരത്ത് ഇറങ്ങിയ പുലിയെ അവശനിലയില്‍ കണ്ടെത്തി

വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി.വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്. അവശനിലയിലായ പുലി തോട്ടില്‍ വെള്ളംകുടിക്കുന്നതാണ് കണ്ടത്.

ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം.