കനേഡിയൻ ഗുണ്ട നേതാവ് ലഖ്ബീർ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു

ഗുണ്ടാത്തലവന്‍ ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കാനഡയില്‍ നിന്നുള്ള 33 കാരനാണ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം
2021-ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിലും മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ലാന്‍ഡയ്ക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.