April 19, 2025, 11:21 pm

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്നുകളുമായി നാലാമത്തെ കപ്പൽ ഇന്നെത്തും

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ള നാലാമത്തെ കപ്പൽ ഇന്ന് തീരത്തെത്തും. രണ്ട് ഷിപ്പ് ടു ഷോർ ക്രയിനുകളും മൂന്ന് യാഡ് ക്രയിനുകളുമാണ് ഇത്തവണ കൊണ്ടുവരുന്നത്.ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെൻ ഹുവ 15 ആണ് ഇന്ന് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും മൂന്ന് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.

വിഴിഞ്ഞത്ത് ആദ്യമെത്തിയ ഷെൻഹുവ 15 എന്ന കപ്പൽ തന്നെയാണ് ക്രയിനുകളുമായി വീണ്ടും വരുന്നത്. ചൈനയിൽ നിന്ന് കൊണ്ടുവന്ന 10 ക്രയിനുകൾ തുറമുഖത്ത് സ്ഥാപിച്ചു കഴിഞ്ഞു. കേരളത്തിന്റെ സാമ്പത്തിക കുതിപ്പിനും, വികസന പുരോഗതിക്കും നിർണായക സ്ഥാനം വഹിക്കുന്ന ഒന്നാണ് വിഴിഞ്ഞം തുറമുഖം.ഇടതുപക്ഷ സർക്കാരിന്റെ സ്വപ്‍ന പദ്ധതി കൂടിയായിരുന്നു വിഴിഞ്ഞം.