തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു
ചെങ്ങന്നൂരിൽ അവശ നിലയിൽ കാണപ്പെട്ട ആന ചെരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു. ചികിത്സ നൽകുന്നതിനിടയിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചെരിഞ്ഞത്.
ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.