November 28, 2024, 12:20 am

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.അടുത്ത മാസം 22ലെ ചടങ്ങിന് സോണിയ ഗാന്ധി എത്തിയേക്കും. വ്യക്തപരമായ ക്ഷണം എന്ന നിലയിലായിരിക്കും സോണിയ ഗാന്ധി പങ്കെടുക്കുക. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന് മാറിനിന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഉദ്‌ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പരിപാടിയില്‍ സോണിയയെ പങ്കെടുപ്പിക്കാനുള്ള തീരുമാനം

You may have missed