November 28, 2024, 5:08 am

സ്‌കൂള്‍ ടൂറിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കൊപ്പം റൊമാന്റിക്ക് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

സ്കൂൾ ടൂറിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിക്കൊപ്പം പ്രധാനാധ്യാപികയുടെ വൈറൽ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ 42കാരിയായ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

സ്കൂള്‍ ടൂറിനിടെ 42കാരിയായ അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയും വിദ്യാർത്ഥിയേക്കൊണ്ട് അധ്യാപികയെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന്റെ ചിത്രങ്ങളും എടുത്തിരുന്നു.കര്‍ണാടകയിലെ ചിന്താമണിയിലെ മുരുഗമല്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകയ്ക്ക് എതിരെയാണ് നടപടി. പരാതി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്ക് എതിരെ നടപടിയെടുത്തു.സംഭവം വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വീഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു.ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുള്ളത്. സംഭവത്തിൽ ബിഇഒയുടെ റിപ്പോർട്ട് അനുസരിച്ച് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

You may have missed