ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെഡിയുവിൽ നേതൃമാറ്റം
ജനതാദൾ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്. ഇതിന് പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പാർട്ടിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു.ഡൽഹിയിൽ ചേർന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠമായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കുകയായിരുന്നു
പാർട്ടിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പിൻഗാമിയായി നിതീഷ് കുമാറിനെ ലാലൻ സിംഗ് തന്നെയാണ് നിർദ്ദേശിച്ചത്. നിർദ്ദേശം പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ നിതീഷ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ലാലൻ സിംഗിനെ മാറ്റി നിതീഷ് കുമാറിനെ നിയോഗിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. ലാലൻ സിംഗും നിതീഷ് കുമാറും സ്വരചേർച്ചയിലല്ല എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃമാറ്റം.