April 4, 2025, 4:12 pm

50 കോടി ക്ലബിന്റെ നിറവില്‍ നേര്

മോഹൻലാല്‍ നായകനായ നേരിന് ആഗോള കളക്ഷനില്‍ വമ്പൻ റെക്കോര്‍ഡ്. മോഹൻലാലിന്റെ നേര് ആഗോളതലത്തില്‍ 50 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം കോടികളാണ് ഓരോ ദിവസവും ബോക്സ്ഓഫിസിൽ നിന്നും വാരിക്കൂട്ടുന്നത്. ചിത്രം ഈ ആഴ്ച തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കും. ഇതോടെ അൻപത് കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ ചിത്രമായി നേര് മാറും.

ഇത്തരമൊരു നേട്ടത്തില്‍ എത്തിയത് എട്ട് ദിവസത്തിനുള്ളില്‍ ആണ് എന്ന പ്രത്യേകതയുണ്ട്. നേര് ആ സുവര്‍ണ നേട്ടത്തിയ വാര്‍ത്ത സ്ഥിരീകരിച്ച മോഹൻലാല്‍ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദിയും പറയുന്നു.പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രങ്ങൾ. ക്രിസ്മസ് അവധി വന്നതും മറ്റു വലിയ ചിത്രങ്ങൾ റിലീസിനെത്താത്തതും സിനിമയ്ക്കു ഗുണം ലഭിച്ചു.