April 19, 2025, 2:56 pm

അജ്ഞാത യുവതിക്കൊപ്പം വിശാല്‍

47-ാം വയസ്സിലും അവിവാഹിതനായി തുടരുന്ന താരമാണ് നടന്‍ വിശാല്‍. ഇപ്പോഴിതാ ഒരു പെൺസുഹൃത്തിനൊപ്പം നടക്കുന്ന വിശാലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ന്യൂയോര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് വിവരം . 47 കാരനായ വിശാല്‍ ഇതുവരെ വിവാഹിതനായിട്ടില്ല. അദ്ദേഹത്തിന്റെ പ്രണയം സംബന്ധിച്ച് ഏറെ ഗോസിപ്പുകള്‍ ന്യൂയോർക്കിൽ അജ്ഞാത യുവതിക്കൊപ്പം നടൻ ചുറ്റിക്കറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വിഡിയോ എടുത്തയാള്‍ നടനെ വിളിച്ചപ്പോഴാണ് ക്യാമറ വിശാലിന്റെ ശ്രദ്ധയില്‍പെടുന്നത്. ഇതോടെ മുഖം മറച്ച് പെണ്‍കുട്ടിക്കൊപ്പം വിശാല്‍ ഓടി മറയുന്നതാണ് വിഡിയോയില്‍ ഉള്ളത്. വിശാല്‍ പുതിയ ബന്ധത്തിലാണ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം സിനിമയുടെ പ്രമോഷന് വേണ്ടി ഇത്തരം സംഭവങ്ങള്‍ വിശാല്‍ ചെയ്യാറുണ്ടെന്നും. ഇതും അത്തരത്തില്‍ ഒന്നാണോയെന്ന് സംശയിക്കുന്നു എന്ന വിമര്‍ശനവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ലക്ഷ്മി മേനോന്‍ എന്നിവരുടെ പേരുകള്‍ക്കൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ വിശാലിന്റെ പേരുകൾ പറഞ്ഞുകേട്ടിരുന്നു. ഇതിനെതിരെ നടന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.