April 2, 2025, 4:43 am

മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കും ; മന്ത്രി കെ. രാധാകൃഷ്ണന്‍

ഭക്തജനങ്ങളുടെ വലിയ ഒഴുക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്തേക്ക് ഉണ്ടായതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മകരവിളക്കിനായി 30 ന് നട തുറക്കുമ്പോള്‍ ഭക്തരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. അതനുസരിച്ചുള്ള മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.