April 4, 2025, 1:46 am

കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് നേരെ പ്രകോപനം

മൂന്നാർ ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ എന്ന കാട്ടാനയെ വാഹനം ഇടിച്ച് പ്രകോപിക്കാൻ ശ്രമിച്ചു.മൂന്നാര്‍ ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.പ്രദേശത്ത് വാഴ ഭക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ആന.

ആനയെ ജീപ്പിലെത്തിയ സംഘം പ്രേകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവർ ജീപ്പ് ഇരമ്പിക്കുകയും ആനയെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ വേഗത്തില്‍ അടുത്തേക്ക് ഓടിച്ച് കൊണ്ടുപോകുകയും ചെയ്തു.സംഭവത്തിൽ പ്രദേശത്തെ തൊഴിലാളികൾ ജീപ്പിലെത്തിയ ആളുകളുമായി വാക്കുതർക്കമുണ്ടായി. വനം വകുപ്പിന് പരാതിപ്പെടാൻ ദൃശ്യങ്ങളടക്കം തൊഴിലാളികൾ മെബൈലിൽ പകർത്തിയിട്ടുണ്ട്.