November 27, 2024, 11:11 pm

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം നേതാവ് ബൃദ്ധാ കാരാട്ട്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പങ്കെടുക്കില്ലെന്ന് മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. മതപരമായ വിശ്വാസങ്ങളെ സിപിഐഎം ബഹുമാനിക്കുന്നു. എന്നാല്‍ വിശ്വാസവും രാഷ്ട്രീയവുമായി കലര്‍ത്താനാണ് തീരുമാനം.

ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്രം തുറക്കുന്ന ചടങ്ങിൽ ഞാൻ പങ്കെടുക്കില്ല. രാജ്യത്തെ എല്ലാ മതവിശ്വാസങ്ങളെയും CPIM മാനിക്കുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ ഇത്തരം മതപരമായ ആചാരങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. ബിജെപി മതത്തെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ബൃന്ദ ആരോപിച്ചു.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജനുവരി 22ന് രാമക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയാണ് സീതാറാം യെച്ചൂരിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചത്.

You may have missed