പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് നിധിൻ പുല്ലൻ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ നിധിനെ ഒൂരൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അവർ അവനെ ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. നേരത്തെ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ചാലക്കുടി ഐടിഐയിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിനിടെ എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന്, പോലീസ് ഇരു കൂട്ടരുടെയും പ്രചരണ ബോർഡുകൾ നീക്കം ചെയ്തിരുന്നു.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ് നിധിൻ. ഹെൽമറ്റ് വെക്കാത്തതിന് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് ജീപ്പ് അടിച്ചുതകർക്കുന്നതിലേക്ക് എത്തിയത്. ഡിവൈഎഫ്ഐ നേതാവ് നിധിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് വാഹനം ആക്രമിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത നിധിനെ സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ച് വാഹനത്തിൽ കയറ്റിവിടുകയായിരുന്നു.