November 27, 2024, 10:10 pm

നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം

നവകേരള സദസ് വൻ വിജയമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും അവകാശപ്പെടുമ്പോൾ പരാതികൾ പരിഹരിക്കാനുള്ള എവിടെയും എത്താതെ നിൽക്കുകയാണ് . കോഴിക്കോട്ട് ലഭിച്ച പരാതികളിൽ രണ്ടു ശതമാനം പോലും ഇത് വരെ തീർപ്പായിട്ടില്ല . 46,000 നിവേദനങ്ങളിൽ 733 എണ്ണം മാത്രമാണ് പരിഹരിച്ചത്.

അടിയന്തരമായി പരിഹരിക്കാവുന്ന പരാതികൾ രണ്ടാഴ്ചയ്ക്കകം പരിഹരിക്കും. തുടർ നടപടി ആവശ്യമെങ്കിൽ 4 ആഴ്ച. സംസ്ഥാനതലത്തിൽ പരിഹരിച്ചാൽ പരമാവധി 45 ദിവസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് പരാതിയുമായി നവകേരളം സദസ്സിലെത്തിയവർക്ക് ഉറപ്പുനൽകിയത് .

കഴിഞ്ഞ മാസം 24, 25, 26 തീയതികളിൽ കോഴിക്കോട് ജില്ലയിൽ നടന്ന നവകേരള സദസ്സിൽ 45,897 നിവേദനങ്ങളാണ് ലഭിച്ചത്. അതിനുശേഷം ദിവസങ്ങൾ കടന്നുപോയി, എന്നാൽ ഇന്നലെ വരെ 733 പരാതികൾ മാത്രം ആണ് പരിഹരിച്ചത്,.

ആകെ ലഭിച്ച പരാതികളിൽ 15,649 കേസുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് തീർപ്പാക്കുന്നത്. ഈ ജില്ലയിലെ ൩൬ പരാതികൾ മാത്രം ആണ് പരിഹരിച്ചത് . കോഴിക്കോട്ട് ആകെ ലഭിച്ച പരാതികളിൽ 1,637 എണ്ണത്തിൽ സംസ്ഥാനതലത്തിൽ തീർപ്പ് കൽപ്പിക്കേണ്ടതുണ്ട്. ഇതൊന്നും പരിഹരിക്കപ്പെടുന്നില്ല. 34 പരാതി അവ്യക്തമോ അപൂർണ്ണമോ ആണ്.

You may have missed