November 27, 2024, 9:13 pm

ബാലയുടെ നിരന്തരമായ ആക്രമണങ്ങളിൽ പതറാതെ അമൃത സുരേഷ്!

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പേരുകളിൽ വിവാദങ്ങൾ ഉണ്ടാകുന്നത് സർവ്വസാദാരണമാണ്. പലപ്പോഴും കാരിയാറിനേക്കാൾ ഏറെ സ്വകാര്യ ജീവിതം മൂലം പലരും വാർത്തകളിൽ നിറയാറുണ്ട്. റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ മനം കവർന്ന ഗായികയാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹ ജീവിതവും വേർപിരിയലും ഒക്കെ വലിയ വാർത്ത ആയിരുന്നു.

പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത സുരേഷിന് അടുപ്പം ഉണ്ടായിരുന്നു. തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള ഇരുവരുടെയും പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഇരുവരും നേരിട്ടിരുന്നെങ്കിലും അതൊന്നും താരങ്ങൾ ചെവികൊണ്ടിരുന്നില്ല. ഒരു വർഷത്തിന് ശേഷം ആരാധകരെ ഒക്കെ ഞെട്ടിച്ചുകൊണ്ട് ഇവർ വേർപിരിഞ്ഞു എന്നുള്ള വാർത്തയാണ് വന്നത്.

ഇപ്പോഴിതാ അമൃത സുരേഷ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. അമൃതയെപ്പറ്റി മുൻഭർത്താവ് ബാല നല്‍കിയ അഭിമുഖങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. അമൃതയുമായി വേര്‍പിരിയാനുണ്ടായ കാരണത്തെപ്പറ്റി ചോദിച്ചപ്പോഴാണ് വളരെ മോശമായ രീതിയിൽ ബാല പ്രതികരിച്ചത്. കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അമൃതയെ ഞാന്‍ കണ്ടു എന്നും, ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു പോയി എന്നുമാണ് ബാല പറഞ്ഞത്. മകളെ കുറിച്ചും ബാല ഇമോഷണലായി സംസാരിക്കുന്നുണ്ട്.

ഇതിനോടൊന്നും അമൃത ഒരിക്കലും പ്രതികരിക്കാറില്ല. ബാല നിരന്തരം നല്‍കിക്കൊണ്ടിരിയ്ക്കുന്ന അഭിമുഖങ്ങളിൽ അമൃത സുരേഷിനെപ്പറ്റി മോശമായ പരമാര്‍ശം നടത്താറുണ്ട്. എന്നാൽ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല, എന്റെ കരിയറും സന്തോഷങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്ന് കാണിച്ചുകൊണ്ടുള്ള ഫോട്ടോസും വീഡിയോസുമാണ് അമൃത പങ്കുന്നത്. അമൃതംഗമയ എന്ന തന്റെ മ്യൂസിക് ബാന്റ് കൊല്ലത്ത് നടത്തിയ പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ താരത്തെ സപ്പോർട്ട് ചെയ്യുന്ന നിരവധി കമെന്റുകൾ ആണ് കിട്ടിയത്.

You may have missed