April 4, 2025, 5:27 pm

ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്

മലയാള സിനിമ 2018 ഓസ്‌കാർ ഷോർട്ട്‌ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് പ്രഖ്യാപിച്ച ഷോർട്ട്‌ലിസ്റ്റിൽ 88ൽ 15 സിനിമകളും ഉൾപ്പെടുന്നു.

85 ലധികം രാജ്യങ്ങളിൽ നിന്നുള്ള 15 ചിത്രങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് മുന്നേറി. വിഷ്വൽ ഇഫക്ട് വിഭാഗത്തിൽ നിന്ന് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ ഒഴിവാക്കപ്പെട്ടു.2018ലെ കേരള പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, തുടങ്ങിയവർ ആരുന്നു അഭിനിയിച്ചിരുന്നത്.

ഗുരു (1997), ആദാമിന്റെ മകൻ അബു (2011), ജല്ലിക്കെട്ട് (2019) എന്നിവ മുമ്പ് ഓസ്‌കാർ ഓസ്‌കാർ മത്സരാർത്ഥികളായിരുന്നുവെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല.